തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

സിസിലിയാ കാസാ. [മൂന്ന്]

ഇതുവരെയുള്ള കഥയറിയാൻ,

സിസിലിയാ കാസാ. [രണ്ട്]

എന്ന അധ്യായം വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക.



 ______________________________________________________________________
 ______________________________________________________________________



മോസ്കോ.
06. A.M.
വെള്ളി.


Vozdvizhenka തെരുവിനേക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ആന്യ, തന്റെ സുഹ്രുത്തും പൊലീസ് ഡിറ്റക്ടീവുമായ വെറോണികാ തിമോത്തിയെ വിളിക്കുന്നത്.

അവർക്ക് സംശയമേ തോന്നാത്ത രീതിയിൽ അന്വേഷണം നടത്തിയപ്പോൾ വെറോണിക്കാ തിമോത്തി ചുരുക്കത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.

അലക്സാണ്ടര്‍ ഇഗ്നാത്തീവ് ഒരു പഴയകാല അധോലോക നേതാവാണ്.  ഇപ്പോൾ പൊലീസിന് വിവരങ്ങൾ നൽകുന്ന ദൂതനാണയാൾ.  Vozdvizhenka  തെരുവ് അയാൾക്ക് മനപ്പാഠമാണ്. ആ തെരുവിലെ ഇന്നത്തെ പ്രമുഖ വിധ്വംസക ഗ്രൂപ്പുകളേക്കുറിച്ചൊക്കെ  പൊലീസിന് വിവരം നൽകുന്നത് ആ മനുഷ്യനാണ്. വലിയ അംഗ രക്ഷകരുടെ മദ്ധ്യത്തിൽ അതീവ സുരക്ഷിതനായി കഴിയുന്ന അയാളെ കാണുകയാണെങ്കിൽ മാത്രമേ ആ തെരുവിനേക്കുറിച്ചും, അവിടെ നടക്കുന്ന ക്രിമിനൽ നടപടികളേക്കുറിച്ചും അറിയാൻ കഴിയൂ... ആഭ്യന്തര മന്ത്രാലയത്തിന്റെ  അടുത്ത ആളായതിനാൽ  അയാളെ ഒന്ന് കണ്ടു കിട്ടുന്ന കാര്യം തന്നെ ബുദ്ധിമുട്ടാണ്.

ആന്യ, വെറോണിക്കയിൽ നിന്ന് - അലക്സാണ്ടർ ഇഗ്നാത്തീവിന്റെ -  ഫോൺ നംബരും  വിലാസവും  സംഘടിപ്പിച്ചു.

പ്രയോജനപ്പെടുമെങ്കിൽ അയാളെ എങ്ങനെയായാലും കണ്ടേ തീരൂ
ഞാൻ മനസ്സിലുറപ്പിച്ചു


*************************************************************



10. A.M.
വെള്ളി.

ഇരുണ്ട തെരുവിലെ കൊട്ടാരം പോലെയുള്ള വീടായിരുന്നു അത്.

മതില് ചാടിക്കടന്ന് ഞാൻ അകത്തെക്ക് കയറി. ഒരു ആയോധന വ്യായാമത്തിന് സന്നദ്ദനായാണ് ഞാൻ ആ വലിയ വീടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നത്. തിര നിറച്ച മൂന്ന് കൈ തോക്കുകൾ എന്റെ പക്കലുണ്ടായിരുന്നു.

 ഉദ്യാനം നനച്ചുകൊണ്ടിരുന്നയാളെ കീഴ്പ്പെടുത്തി അയാളുടെ വസ്ത്രങ്ങളണിഞ്ഞ് ബംഗ്ലാവിന്റെ പുറകിലേക്ക് നടക്കുമ്പോൾ പകൽ നേരമായിട്ടും ഒരു കുഞ്ഞു പോലും ശ്രദ്ദിച്ചില്ലല്ലോ എന്ന് ഞാൻ അദ്ഭുതപ്പെട്ടു. പൊലീസ് , ഭയങ്കര സുരക്ഷാ സംവിധാനം എന്നൊക്കെ ഇതിനെയാണോ പറയുന്നത് എന്ന് ഞാൻ അമ്പരന്നു.

കിച്ചൺ ശൂന്യമായി കിടന്നിരുന്നു.
ഞാൻ അകത്തേക്ക് കയറിയപ്പോൾ ഒരു സ്ത്രീ എതിരേ വന്നെങ്കിലും അവർ എന്നെ ശ്രദ്ദിച്ചില്ല. മറ്റെന്തോ ആലോചനയിൽ അവർ നടന്നു പോയി.

മുകൾ നിലയിലെ ഇടനാഴിയിൽ വച്ച് എന്റെ പ്രതീക്ഷകളെ ആ വീട് തകർത്തു കളഞ്ഞു. ഇടനാഴിയിൽ ആയുധ ധാരികളായ നാലു പേർ ജാഗരൂകരായി നിന്നിരുന്നു. ഞാൻ ഒരു ഭിത്തിയുടെ മറവിൽ നിന്ന് അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് ഒരു  സെർവന്റ്   ഒരു ട്രേയിൽ വൈനുമായി നടന്ന് വരുന്നത് കണ്ടത്.
ഞാൻ നിന്നിരുന്ന വശത്തെ,  ഡോറിൽ പതിയെ തള്ളി.  വാതിൽ അകത്തേക്ക് തുറന്നു.
മുറിയ്ക്കകം ശൂന്യമാണ്.
സെർവന്റ് നടന്ന് അടുത്തെത്തിയതും ഞാൻ അയാളെ ബലമായി പിടിച്ചു. ട്രേ താഴെ വീഴാത്ത രീതിയിൽ എനിക്ക് അത് ബാലൻസ് ചെയ്യാനും പറ്റി. അയാളുടെ തലയ്ക്ക് പിൻ വശത്ത് ഞാൻ കൊടുത്ത പ്രഹരം ആ മനുഷ്യന് നിത്യശാന്തി നൽകിയെന്നാണ് തോന്നുന്നത്.

അവിടുന്ന് അയാളുടെ  യൂണിഫോം ആണിഞ്ഞ് അലക്സാണ്ടർ ഇഗ്നോത്തീയോവിന്റെ റൂമിലേക്ക് കയറി. അവിടെ നിന്നിരുന്ന അംഗ രക്ഷകർ അലസൻമ്മാരായിരുന്നു എന്ന് തോന്നി. അവർ മറ്റെന്തോ സംസാരിച്ച് നിന്നതിനാൽ എന്നെ ശ്രദ്ദിച്ചതേയില്ല.

നിമിഷങ്ങൾ കൊണ്ട് കതക് ലോക്ക് ചെയ്ത്, ഞാൻ തോക്ക് ചൂണ്ടിയപ്പോൾ അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്. നിങ്ങളെ കൊല്ലാൻ വന്നതല്ല. എന്ന ആമുഖത്തോടെ ഞാൻ കുറേ കാര്യങ്ങൾ ചോദിച്ചു.

അയാളുടെ മറുപടികളും കേട്ട് ഞാൻ തിരിച്ചിറങ്ങുമ്പോൾ ബെഡ് ഷീറ്റ് കൊണ്ട് കൈ കാൽകളും വായും മൂടിക്കെട്ടിയ നിലയിൽ വാല്യക്കാരൻ അകത്ത് തന്നെ കിടപ്പുണ്ടായിരുന്നു.

ഇഗ്നോത്തീയോവിന്റെ അംഗ രക്ഷകരെ സമർഥമായി പറ്റിച്ചതിന്റെ ത്രില്ലിലാണ് ഞാൻ ആന്യയുടെ പ്രിയോറയിലേക്ക് കയറിയിരിക്കുന്നത്.


*************************************************************

01. PM
വെള്ളി.


മോസ്കോയിൽ നിന്ന് തിരിക്കുമ്പോൾ എ ക്ലാസ് മെഴിഡസ് ബെൻസുകൾ നാലെണ്ണം ഞങ്ങളെ പിന്തുടർന്നു തുടങ്ങി.

കെ ജി ബി.... ആന്യയുടെ മുഖം ഭീതി കൊണ്ട് വിളറി.

ഒന്നും നോക്കണ്ട. എയർ പോർട്ടിലേക്ക്  വേഗത്തിൽ വിട്ടോളൂ!
ഞാൻ പിന്നിലേക്ക് നോക്കി പറഞ്ഞു.

ആന്യയുടെ കൈ വിറച്ചു. അവളെ വിയർത്തു... വാഹനത്തിന് സ്പീഡ് കുറയുന്നു എന്നു തോന്നിയ ഘട്ടത്തിൽ ഞാൻ അവളെ വലിച്ച് മാറ്റിയിട്ട് ഡ്രൈവിങ്ങ് നിയന്ത്രണം ഏറ്റെടുത്തു.
പ്രയോറി നൂറിൽ നൂറ്റിപത്തെന്ന മട്ടിൽ പറക്കാൻ തുടങ്ങി.

അവൾ അലറി.
നിങ്ങൾക്ക് ഡ്രൈവിങ്ങ് അറിയാമോ? നിങ്ങൾ കൊല്ലാൻ കൊണ്ടു പോകുകയാണോ മനുഷ്യാ...

വഴിയിൽ വെച്ച് ഞാൻ പിന്തുടർന്ന് വന്ന കാറുകളെ സമർഥമായി  കബളിപ്പിച്ച്, ഒരു സബ് വേയിലൂടെ പാഞ്ഞു. ആന്യ വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു. എയർപോർട്ട് ലക്ഷ്യമാക്കി ഞങ്ങൾ വാഹനത്തിലിരുന്ന് ഉലഞ്ഞു...

റഷ്യ മുഴുവനും എന്റെ ഫൊട്ടോ പതിപ്പിച്ച ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടാവും അവർ. ടാക്സി സ്റ്റാന്റ്, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, മെട്രോ, ട്രാം സ്റ്റേഷൻ, എയർപോർട്ട് എല്ലായിടത്തും.... ഇനി റഷ്യയിൽ എനിക്ക് നില നിൽപ്പില്ല. തന്നേയുമല്ല അലക്സാണ്ടർ ഇഗ്നാത്തിയോവ് നൽകിയ അറിവ് വെച്ച് എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായ സങ്കീർണതകൾ കണ്ടു പിടിക്കാൻ നമുക്ക് മറ്റൊരിടത്തേക്ക് പോയേ തീരൂ

മറ്റൊരിടത്തേക്കോ എവിടേക്ക്?

ചൈന!

ചൈനയോ? ദൈവമേ... നിങ്ങളന്ത് അസംബന്ധമാണ് പറയുന്നത്?
ആന്യ ഞെട്ടി.

അലക്സാണ്ടർ ഇഗ്നാതിയോവ് വലിയ പുള്ളിയാണ്. അയാൾ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. ക്ലിയറൻസൊക്കെ പുല്ലുപോലെ നടത്തി നമുക്ക് വിമാനത്തിൽ കയറാനുള്ള എല്ലാ സൗകര്യങ്ങളും അയാളുടെ ഒറ്റ ഫോൺ കോളിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഞാൻ ആന്യയെ നോക്കാതെ പറഞ്ഞു.

നിങ്ങളെ ചൈനയിലെത്തിക്കാനായി  വിമാന യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ അയാൾ നടത്തിയെന്നോ? ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് വേണ്ടി? അവിശ്വസനീയം. നിങ്ങൾക്ക് മെന്റലാണോ എന്ന് സ്ഥിരീകരണം ലഭിച്ചാലല്ലാതെ പറയാൻ പറ്റാത്തൊരു സ്റ്റേജിലാണ് നിങ്ങളെ അവർ തടവിൽ കൊണ്ടു പോയത്. ഇപ്പോ സ്ഥിരീകരണം ആയിക്കഴിഞ്ഞു. നിങ്ങൾക്ക് മെന്റല് തന്നെ.

അലക്സാണ്ടർ ഇഗ്നാതിയോവിന്റെ ചെന്നിയിൽ റൈഫിൾ അമർത്തി അയാളുടെ ഫോണിൽ നിന്നും അയാളേക്കൊണ്ട് വിളിപ്പിച്ച് പറഞ്ഞിട്ടാണ് ഞാൻ അവിടുന്ന് ഇറങ്ങിയത്.

ആന്യ നിഷേധാർഥത്തിൽ തലയാട്ടി.
അയാൾ, ഇപ്പോൾ പൊലീസിനോട് പറഞ്ഞിട്ടുണ്ടാവില്ലേ. എയർ പോർട്ടിൽ നമ്മെ പ്രതീക്ഷിച്ച് അവർ ജാഗരൂകരായിരിക്കുകയാവും.

ഏയ് അയാൾ പറയാൻ വഴിയില്ല. അയാലെ ഞാൻ മയക്കി കിടത്തിയിരിക്കയാണ്. ഇനി അഞ്ചോ ആറോ മണിക്കൂർ കഴിയാതെ അയാൾ മയക്കം വിട്ടുണരില്ല.
ഞാൻ ചിരിച്ചു.

ജീസസ്...  ചൈനയിലേക്ക് എന്തിന് പോകണം? നിങ്ങൾക്ക് ഇൻഡ്യയല്ലേ നല്ലത്..?

എന്നെ ആക്രമിച്ചവരുടെ സംഘത്തേക്കുറിച്ച് ഇഗ്നാത്തിയോവിന്റെ സംശയം അയാൾ എന്റെ മുൻപിൽ പങ്കു വെച്ചു.  ഒരു ഇൻഡ്യൻ യുവതിയേയും, യുവാവിനേയും കൊലപ്പെടുത്തിയതോ, കൊലപ്പെടുത്താൻ ശ്രമിച്ചതോ ആയ കേസിൽ പൊലീസ് അന്വേഷണം നേരിട്ടയാൾ ആണ് അന്ദ്രേ  ഗുസ്താവോ. സമയവും സന്ദർഭവും സാഹചര്യങ്ങളും അറിഞ്ഞതിൽ നിന്ന് അലക്സാണ്ടർ ഇഗ്നാത്തിയോവ് അനുമാനിക്കുന്നത് എന്നേയും അങ്കിതാ ത്രിപാഠിയേയും ആക്രമിച്ചതിനാവാം അന്ദ്രേ  ഗുസ്താവോയെ പൊലീസ് തിരഞ്ഞതെന്നാണ്. തെളിവുകൾ ലഭ്യമല്ലാതിരുന്നതിനാലും, അറസ്റ്റ് ചെയ്യപ്പെടാഞ്ഞതിനാലും ആന്ദ്രേ ഗുസ്ഥാവോ എന്ന ബുദ്ധിമാനും സമർഥനുമായ ക്രിമിനൽ ചൈനയ്ക്ക് കടന്നു കഴിഞ്ഞു. അയാളെ തിരഞ്ഞാണ് നമ്മൾ പോകാൻ തുടങ്ങുന്നത്. ഗുസ്ഥവോയ്ടെ പിന്നിൽ ഇനിയും ചങ്ങലക്കണ്ണികളൂണ്ട്. എന്തിനാണെന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തിയേ തീരൂ... ഒരു തടസ്സവും കൂടാതെ നമ്മൾ ചൈനയിലിറങ്ങാൻ പാകത്തിൽ വേണ്ട കാര്യങ്ങൾ എന്റെ തോക്കിൻ മുനയിലിരുന്ന് ഒരൽപ്പം വിറയലോടെ അയാൾ സംസാരിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആന്യ പേടിക്കണ്ട.

അയാളുടെ മൊബൈൽ ഫോണോ?

അയാളുടെ മൊബൈൽ ഫോൺ ഞാൻ കയ്യിൽ കരുതിയിട്ടുണ്ട്.

ആന്യ എന്നെ മിഴിച്ച് നോക്കി ഇരുന്നു.

പത്ത് മിനിട്ട് കൊണ്ട് നമ്മൾ എയർപ്പോർട്ടിലെത്തും.
പിന്നെയെല്ലാം വേഗത്തിൽ തീർക്കാനാവും

ഞങ്ങൾക്ക് മുൻപിൽ എയർപ്പോർട്ടിലേക്കുള്ള പാത തെളിഞ്ഞു വന്നു.
റഷ്യ വിട്ട് ചൈനയിലേക്കുള്ള സങ്കീർണ യാത്രയുടെ തുടക്കം.

*************************************************************





സാഹസിക യാത്ര തുടരുകയാണ് ...

__________________________________________________________________________



തുടർന്ന് ഈ പോസ്റ്റിലെക്ക് പോകുക:-

സിസിലിയാ കാസാ. [നാല്]





10 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ചൈന.........കാത്തിരിക്കുന്നു........:D

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാക്കളെല്ലാം ഈ അഭിപ്രായം നീക്കം ചെയ്യുകയാണെങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ടോർച്ചും പിടിച്ച് ഗൂർഘാ യൂണിഫോമും ഇട്ടോണ്ട് ഇരിക്കുന്നത്?
    അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ?

    മറുപടിഇല്ലാതാക്കൂ
  5. കഥ കുറച്ചു കൂടി വലുതാക്കി പോസ്റ്റ് ചെയ് മാഷേ.....

    കാത്തിരുപ്പ് അസ്സഹനീയം :-(

    മറുപടിഇല്ലാതാക്കൂ
  6. ജോ മിസ്റ്റെരിയോ :

    ഈ അധ്യായം തീരെ ചെറുതായിപ്പോയി. അടുത്ത തവണ വിശാല മനസ്കനാക്കാം.. ഹ്ഹ്

    മറുപടിഇല്ലാതാക്കൂ
  7. ഇതു കൊള്ളാലോ .കാത്തിരിക്കാന്‍ ഞാന്‍ റെഡി .അടുത്ത ഭാഗം വേഗം പോന്നോട്ടെ.തികച്ചും വ്യത്യസ്തമായ കഥ .പറയുന്ന രീതിയും മനോഹരം.ഏറെ ഇഷ്ടമായത് തെറ്റുകള്‍ ഇല്ലാത്തതിനാല്‍ വായിക്കാന്‍ നല്ല സുഖമുണ്ട് എന്നതാണ് .

    മറുപടിഇല്ലാതാക്കൂ
  8. കാത്തിരിക്കാന്‍ ഞാനും റെഡി. പക്ഷെ ഒരുപാട് താമസിപ്പിച്ചാല്‍ ഞാനും തോക്കെടുക്കും കേട്ടോ.

    ഇത് എന്താണ് സംഭവം? വിവര്‍ത്തനം ആണോ? നല്ല ഉഷാറായിട്ടുണ്ട്. ആദ്യമായാണ് ഇവിടെ വന്നത് വെറുതെ ആയില്ല.

    മറുപടിഇല്ലാതാക്കൂ
  9. നന്നായി അവതരിപ്പിച്ചു ...അക്ഷരം വലുതാക്കിയാല്‍ കൊള്ളാം

    മറുപടിഇല്ലാതാക്കൂ