തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

സിസിലിയാ കാസാ. [അഞ്ച്]








ഇതുവരെയുള്ള കഥയറിയാൻ, 

സിസിലിയാ കാസാ. [നാല്]

 എന്ന അധ്യായം വായിച്ചതിന് ശേഷം
 തുടർന്ന് വായിക്കുക.













______________________________________________________________________________________
______________________________________________________________________________________

 






Near: Plaine du Cul de Sac
Port-au-Prince.
Haiti.

വ്യാഴം
05. P.M.

എയർ പോർട്ടിൽ നിന്നും ആഡംബരക്കാറായ Volkswagen Beetle ലിൽ ആയിരുന്നു ഞങ്ങൾ Plaine du Cul de Sac എന്ന വിഖ്യാത ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോയത്. ഹെയ്റ്റിയിലെ ഇടുങ്ങിയ തെരുവുകളിൽ പോരു കോഴികൾ പരസ്പരം ഏറ്റുമുട്ടുന്നത് കാണാൻ അവിടവിടെ യായി കറുത്ത വർഗ്ഗക്കാർ  കൂട്ടം കൂടി നിൽക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളുടെ വാഹനം നാട്ടുകാർ കൗതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു.

ലാ വില്ല ക്രെയോൾ ഹോട്ടലിൽ ഞങ്ങൾ സ്യൂട്ട് തരപ്പെടുത്തി.

അതേ ഹോട്ടലിൽ തന്നെയായിരുന്നു ബാരോസ് ബ്രദേഴ്സ് താമസിച്ചിരുന്നതും.

ഊശാൻ താടിയുള്ള നര വീണ നാൽപ്പത്തഞ്ചുകാരൻ ബാരോസിനെ ഞങ്ങൾ പടിക്കെട്ട് ഇറങ്ങി വരുമ്പോൾ കണ്ടുമുട്ടി. മണിക്കൂറുകളുടെ നിരീക്ഷണത്തിൽ ഒരേയൊരു ബാരോസ് മാത്രമേ അന്ന് അവിടെയുള്ളു എന്ന് ഞങ്ങൾ അനുമാനിച്ചു. രാത്രിയിൽ ഓപ്പറേഷൻ പ്ലാൻ ചെയ്തു കൊണ്ട് ഞങ്ങൾ കാത്തിരുന്നു.

********************************************************************************

ആന്യ എന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു എന്ന് അവളുടെ  ഇടപ്ഴകൽ രീതികളിൽ നിന്നും ഞാൻ അനുമാനിച്ചു. ഇപ്പോൾ പ്രണയിക്കാനുള്ള സമയമല്ല എന്ന ബോധം എന്നെ അതൊന്നും കണ്ടില്ലെന്ന് നടിക്കാനാണ് പ്രേരിപ്പിച്ചത്. അവളുടെ വശ്യത എന്നെ മോഹിപ്പിക്കുവാൻ തുടങ്ങിയിരുന്നു എന്നത് ഒരു പരമാർഥമാനെങ്കിൽ പോലും.

House of Lords  ന്റെ ജിന്ന് അവൾ സിപ് ചെയ്തു കൊണ്ട് കിടക്കയിൽ ചാഞ്ഞിരിക്കുമ്പോൾ അവളുടെ അധരങ്ങളിൽ തേൻ തുള്ളികൾ തൂവാൻ വെമ്പി. Grand Marnier കോർഡിയൽ ഞാനും കഴിച്ചു കൊണ്ടിരുന്നു. അന്നാട്ടുകാരുടെ Pearl of Antilles [1*] ഞങ്ങൾക്ക് ശരിക്കും പിടിച്ചു പോയി.


********************************************************************************

രാത്രി 11.50

അതി വിദഗ്ദമായി ഞങ്ങൾ ഇരുവരും ബാരോസ് ബ്രദേഴ്സിന്റെ മുറിയിലേക്ക് കടക്കാൻ ശ്രമിക്കുന്ക്കുകയായിരുന്നു.

പൊടുന്നനെ ഞങ്ങൾ ആ മുറിയ്ക്കുള്ളിൽ നിന്നും ഒരു ശബ്ദം കേട്ടു.
ശബ്ദം കുറഞ്ഞ തോക്കു കൊണ്ട് എന്നതു പോലെ ഒരു വെടി ശബ്ദം...

അപകടം മണത്ത ഞാൻ വാതിൽപ്പൂട്ട് ഷൂട്ട് ചെയ്ത് തകർത്ത് അകത്ത് കയറുമ്പോൾ ഒരാൾ ജനൽ വഴി കുതിയ്ക്കാൻ ശ്രമിയ്ക്കുന്ന കാഴ്ച്ചയാണ് ഞങ്ങൾ കാണുന്നത്.
നൊടി നേരത്തെ എന്റെ മിന്നൽ ചുവടുകൾ കൊണ്ട് രക്ഷപെടാൻ ശ്രമിയ്ക്കുന്ന ആളെ ഞാൻ അകത്തേക്ക് വലിച്ചിട്ട്, ഒറ്റച്ചവിട്ടിന് മുറിയുടെ വലതു മൂലയിലേക്ക് വീഴ്ത്തി.

ജാഗ്രതയോടെ പൊസിഷനിലായ ഞാൻ നോക്കവേ ബെഡ്ഡിൽ ഒരാൾ വെടിയേറ്റു കിടക്കുന്നതാണ് കാണുന്നത്. അത് ബാരോസ് ബ്രദേഴ്സിലെ ഞങ്ങൾ പകൽ കണ്ടുമുട്ടിയ മനുഷ്യനായിരുന്നു.  ആന്യ അയാളുടെ പൾസ് പിടിച്ച് നോക്കിയിട്ട് നിരാശയോടെ തല കുലുക്കി.
 ബാരോസ് മരിച്ചു കഴിഞ്ഞിരുന്നു.

ചവിട്ടി വീഴ്ത്തിയ ആളിന് നേരേ ഞാൻ Springfield തോക്ക് ചൂണ്ടവേ അയാളും എനിക്ക് നേരേ ഗൺ ചൂണ്ടി.
ഒട്ടൊരു നേരം ഞങ്ങൾ അതേ നിലയിൽ തുടർന്നു

താൻ തേടിയെത്തിയ ശത്രുവിനെ കൊലപ്പെടുത്തിയ ആളാണയാൾ. അപ്പോൾ ഈ ബാരോസ് അയാളുടേയും ശത്രു ആയിരിക്കണം.
എങ്കിൽ തൽക്കാലം ബുദ്ധി പ്രയോഗിക്കുകയാണ് നല്ലത്.

ഞാൻ പതിയെ പറഞ്ഞു.
ഞാൻ വധിക്കാൻ പിൻ തുടർന്ന് വന്നയാളാണ് ഇപ്പോൾ കൊല്ലപ്പെട്ടു കിടക്കുന്ന മിസ്റ്റർ ബാരോസ്? എന്റെ ശത്രുവിനെ കൊന്ന നിങ്ങൾ തീർച്ചയായും എന്റെ ശത്രുവല്ല. ആ നിലയ്ക്ക് നമുക്ക് ഒരു ഗെയിം കളിക്കാതിരിക്കുകയാണ് നല്ലത്. പറയൂ നിങ്ങൾ ആരാണ്?

നിങ്ങൾ ആരാണെന്ന് പറയൂ?! എന്നിട്ട് സംസാരം തുടരാം.

ഞാനൊരു സ്പൈ ആണ്.
ഞാൻ പതിഞ്ഞ ശബ്ദത്തിൽ വെറുതേ പറഞ്ഞു.

അപ്പോൾ അയാളുടെ മുഖം ഒന്ന് വിടർന്നു.
ഞാനും സ്പൈ തന്നെ. ഏജന്റ് B.Q.  ഞാൻ സിറിയൻ ചാരനാണ്. നിങ്ങൾ?

പെട്ടന്ന് വായിൽ തോന്നിയത് പോലെ ഞാൻ പറഞ്ഞു.
ഞാൻ കെ ജി ബിയുടെ സൗത്ത് ഏഷ്യൻ ചാരനാണ്.

എനിക്കറിയാം. കെ ജി ബിയും മിസ്റ്റർ മിഖായേൽ ബാരോസിനെ തിരഞ്ഞു നടപ്പുണ്ടെന്ന കാര്യം. പക്ഷേ ഇന്ന് നിങ്ങളെ ഞാനിവിടെ പ്രതീക്ഷിച്ചില്ല.

നമുക്ക് തോക്ക് മാറ്റിപ്പിടിച്ച് സംസാരിക്കാവുന്ന നിലയിലായെന്ന് തോന്നുന്നു?!
ഞാൻ തല ചരിച്ച് അയാളോട് ചോദിച്ചു.

ഞാൻ പറഞ്ഞതു കേട്ട് ഒന്ന് ആലോചിച്ചിട്ട് അയാൾ ആന്യയെ നോക്കി. തുടർന്ന് അയാൾ തോക്ക് അരയിൽ തിരുകി.
ഞാനും തോക്ക് അരക്കെട്ടിലേക്ക് താഴ്ത്തി വെച്ചു.


സംശയ നിവാരണത്തീനന്ന വണ്ണം ഞാൻ അയാളോട് ചോദിച്ചു.
ഇത് മിഖായേൽ ബാരോസ് ആയിരുന്നു അല്ലേ?

അതേ. ഇയാളുടെ പേര് മീഖായേൽ ബാരോസ്.

ഇയാൾക്കൊരു സഹോദരൻ ഉണ്ടല്ലോ. ദിമിത്രി ബാരോസ്. അയാളെ ഞങ്ങൾ ഇതു വരെ കണ്ടില്ല...

അതേ. ദിമിത്രി ബാരോസ് ഞങ്ങൾക്കും വേണ്ടപ്പെട്ട  ഇര തന്നെയാണ്. പക്ഷേ ഇന്ന് പുലർച്ചെ അയാൾ ഇവിടം വിട്ടു കഴിഞ്ഞിരുന്നു. എന്റെ കണക്കു കൂട്ടലുകൾ അയാൾ തെറ്റിച്ചു.
സിറിയക്കാരനായ ആ  ചാരൻ നിരാശയോടെ പറഞ്ഞു

അന്നേരം ആന്യ പറഞ്ഞു.
ഞങ്ങൾക്ക് ലഭിച്ച വിവരം അനുസരിച്ച അയാൾ  ബൾഗേറിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഓഹോ?
അയാൾ ആലോചനാ നിമഗ്നനായി

നിങ്ങൾക്ക് അയാളെ പിന്തുടരണമെന്നുണ്ടോ?
ഞാൻ ആരാഞ്ഞു.

എന്റെ ലക്ഷ്യത്തിൽ അയാളും ഉണ്ടായിരുന്നു. പക്ഷേ നഷ്ട്ടപ്പെട്ടു. ഇനിയിപ്പോ ബൾഗേറിയൻ പ്രദേശങ്ങളിൽ ചാർജ്ജുള്ള ഞങ്ങളുടെ ഉദ്യോഗസ്ഥർ അയാളെ ലക്ഷ്യമിട്ടു കൊള്ളും. എന്റെ ഡ്യൂട്ടി അവസാനിച്ച നിലയ്ക്ക് എനിക്കിനി സിറിയയിലേക്ക് മടങ്ങേണ്ടി വരും...

പക്ഷേ എനിക്ക് അറിയേണ്ടുന്ന ചില നിർണായക വിവരങ്ങളാണ് നിങ്ങൾ ഒരൽപ്പം നേരത്തേ ഇവിടെത്തിയത് കാരണം എനിക്ക് നഷ്ട്ടപ്പെട്ടത്. സാരമില്ല,  ദിമിത്രി ബാരോസിനരുകിൽ ആദ്യമെത്തി അയാളെ വെടിയുണ്ടകൾ കൊണ്ട് അലങ്കരിക്കുന്ന കർത്തവ്യം ഞാൻ തന്നെ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

തീർച്ചയായും. നിങ്ങൾ അത്തരമൊരു ഡ്യൂട്ടിയിലാണെങ്കിൽ അത് ഞങ്ങളുടെ ഭരണ കൂടത്തിനും സന്തോഷം തന്നെയാണ്.

എന്തിനാണ് നിങ്ങൾ ഇവരെ തിരഞ്ഞെത്തിയത്?

ഞങ്ങളുടെ പ്രസിഡന്റ് Bashar al-Massood നെ വധിക്കാൻ ഗൂഡാലോചന നടത്തിയ കുറ്റവാളികളാണ് ഈ മരിച്ചയാളും അയാളുടെ സഹോദരനും....

അന്ന് ആ മുറിയിൽ നിന്ന് ഞങ്ങൾ മൂവരും പുറത്തിറങ്ങുമ്പോൾ എന്നോടും ആന്യയോടും യാത്ര പറഞ്ഞ് ആ മിടുക്കനായ സിറിയൻ ചാരൻ അതിവേഗം അപ്രത്യക്ഷനായി.

********************************************************************************

പുകയൂതി വിട്ടു കൊണ്ട് ഞാൻ ആന്യയോട് ആരാഞ്ഞു.
ആന്യ, നാം അന്വേഷിക്കുന്ന അതേ വ്യക്തിയെ ഒരു സിറിയൻ സ്പൈ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. എനിക്കും എന്റെ ശത്രുവിനും ഇടയിൽ സിറിയൻ ഗവണ്മെന്റിന് എന്ത് കാര്യം?

എന്റെ ചോദ്യം കേട്ട് ആന്യ അതേ ചോദ്യം തിരിച്ച് എന്നോട് ചോദിച്ചു .
അതേ നിങ്ങൾക്കിടയിൽ സിറിയയ്ക്ക് എന്താണ് കാര്യം???

എന്റെയൊരു തോന്നൽ പങ്ക് വെക്കട്ടെ...
ഞാൻ തുടർന്നു.
നാം ഇടയ്ക്ക് തീരെ പരിഗണന നൽകാതെ ഉപേക്ഷിച്ച ഒരു വലിയ വിഷയമുണ്ട്. അതിനേക്കുറിച്ച് കൂടുതലായി അന്വേഷിക്കണമെന്ന് എനിക്കിപ്പോ ഒരു ഉൾ വിളി.

എന്ത് വിഷയം?

ജർമ്മൻ ചാർസെലർ ആംഗല മെർക്കൽ...
ഞാൻ ആക്രമിക്കപ്പെടുന്നതിന് മുൻപ്, അങ്കിതാ ത്രിപാഠിക്കൊപ്പം കഴിഞ്ഞിരുന്ന ഹോട്ടലിന് സമീപത്തായിരുന്നല്ലോ ആംഗലാ മെർക്കലിൽ ജനങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന ചടങ്ങ് നടക്കേണ്ടിയിരുന്നത്.

ഉം.. അങ്ങനെ എന്തോ നമ്മൾ കേട്ടിരുന്നു

Izvestia പത്രത്തിലായിരുന്നു അങ്ങനെ ഒരു വാർത്ത വന്നത്.
ഫെബ്രുവരി. 15. 2012.  എഡിഷൻ. എനിക്ക് അപകടം സംഭവിച്ചതിനേക്കുറിച്ച് പത്രങ്ങളുടെ ഓൺ ലൈന് എഡിഷൻ തിരയുന്ന വേളയിലായിരുന്നു നമ്മൾ അന്ന് ആ വാർത്ത കാണുകയുണ്ടായത്.  നാം പക്ഷേ അത് വേണ്ട വിധത്തിൽ പരിഗണിച്ചില്ല..  അതിനേക്കുറിച്ച് ഒന്നുകൂടി സേർച്ച് ചെയ്യാമോ?
എന്തെങ്കിലും ഒരു ഗ്രിപ്പ് തടയാതിരിക്കില്ല.....

ആന്യ ഒട്ടൊരു ആലോചനയിൽ മുഴുകിയതിന് ശേഷം വേഗം ലാപ്പ് തുറന്ന് ഗൂഗിളിൽ തിരയൽ തുടങ്ങി.
ഫെബ്രുവരി പതിനഞ്ചിന് മുൻപും പിൻപുമുള്ള ചില ദിവസങ്ങളിലെ പത്ര എഡിഷനുകൾ തിരയവേ, മുൻ ദിവസങ്ങളിലെ പ്രാമുഖ്യമുള്ള ഒരു വാർത്ത പല പത്രങ്ങളിലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

ജർമൻ ചാർസലർ ആംഗലാ മെർക്കൽ, സിറിയൻ ആഭ്യന്തര മന്ത്രി  ബഷീർ - അൽ -  അസീസ് തുടങ്ങിയവർ റഷ്യയിലെ ഒരു മനുഷ്യാവകാശ സംഘടനയ്ക്ക് വേണ്ടി അവരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു എന്നതായിരുന്നു അത്. മോസ്കോയിലെ  Hotel Baltschug Kempinski യുടെ എതിർ വശത്തെ സോവിയറ്റ് ഗാലറിയിലാണ് ചടങ്ങ് നടക്കുന്നതെന്നും,  പ്രസ്തുത ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പങ്കെടുക്കില്ല  എന്നും വാർത്തയിലുണ്ടായിരുന്നു.

ഞാൻ ആക്രമിക്കപ്പെട്ടതിന് അടുത്ത ദിവസം നടക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു അത്.....

തുടർന്നുള്ള ദിവസങ്ങളിലേക്ക് നോക്കവേ,ആംഗലാ മെർക്കൽ, ബഷീർ -അൽ- അസീസ് തുടങ്ങിയവരുടെ അഭിസംബോധനാ ചടങ്ങ് ഉപേക്ഷിച്ചതായും വാർത്തയിൽ കണ്ടു.

 ഞാൻ ആന്യയേ നോക്കുമ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ മനസ്സിലായോ നാം തിരയുന്നവരുമായുള്ള സിറിയൻ ബന്ധം.

തീർച്ചയായും!

ശരി, ആന്യ എന്താണ് അനുമാനിക്കുന്നത്?

ആന്യ സിസ്റ്റം ഷട്ട്ഡൗൺ  ചെയ്ത് കൊണ്ട് പറഞ്ഞു.

എനിക്ക് തോന്നുന്നു ആംഗല മെർക്കൽ, സിറിയൻ ആഭ്യന്തര മന്ത്രി തുടങ്ങിയവരെ വധിക്കാൻ ഒരു അന്താരാഷ്ട്ര ശ്രമം അവിടെ നടന്നിട്ടുണ്ട്. അതിനേത്തുടർന്നുള്ള സംഭവങ്ങളിൽ പെട്ടാവാം നിങ്ങൾ ആക്രമിക്കപ്പെട്ടത് പോലും.

യെസ്. അതു തന്നെ.
ഞാൻ ചിരിച്ചു.
പക്ഷേ ആംഗലാ മെർക്കൽ, വധശ്രമക്കാരുടെ ഇരയായിരുന്നില്ല എന്നു തോന്നുന്നു. ഇല്ലായിരുന്നെങ്കിൽ മിലാൻ ബാരോസിന്റെ മുറിയിൽ വെച്ച് നമ്മെ അപ്രതീക്ഷിതമായി കണ്ട ആ സിറിയൻ ചാരൻ ചോദിക്കുമായിരുന്നു, നമ്മൾ ജർമ്മൻ ചാരൻമ്മാരാണോ എന്ന്. അയാൾക്ക് അങ്ങനെ ഒരു സന്ദേഹവും ഇല്ലായിരുന്നു. അതിനർഥം, ജർമൻ കാരുടെ അന്വേഷണം ഈ വിഷയത്തിൽ ഇല്ല എന്നാണ്. പക്ഷേ സിറിയൻ ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട് സംഭവം ദുരൂഹമായി കിടക്കുന്നു. എന്റെ തോന്നൽ ശരിയാനെങ്കിൽ അന്ന്  ആചടങ്ങിൽ വെച്ച് സിറിയൻ മന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം അവിറ്റെ നടന്നിട്ടുണ്ട്.

ആന്യ  എന്റെ കണ്ണിലേക്ക് നോക്കി ഒറ്റ ചോദ്യമാണ്.
ഇനി നിങ്ങളെങ്ങാനുമാണോ സിറിയൻ മന്ത്രിയെ വധിക്കാൻ ശ്രമിച്ച ആൾ? നിങ്ങൾക്ക് ആ സമയത്തെ ഓർമകൾ നഷ്ട്ടപ്പെട്ടത് കൊണ്ട് എനിക്കൊരു സംശയം.

ഏയ്, അതിന് യാതൊരു സാധ്യതയുമില്ല.
ഞാൻ എന്റെ കുറ്റിത്താടി രോമങ്ങളിൽ തഴുകി.-

എങ്കിൽ സിറിയൻ സ്പൈ എന്നെയന്വേഷിച്ച് ആദ്യമേ വരുമായിരുന്നു. ഇല്ലെങ്കിൽ, റഷ്യയിൽ വെച്ച് കെ ജി ബി ചോദിച്ച ചോദ്യങ്ങളിൽ സിറിയൻ പ്രശ്നം വിഷയമായി വന്നിരുന്നേനെ. അങ്ങനെയൊന്നും നടക്കാത്ത സ്ഥിതിയ്ക് സ്ഥിതിയ്ക്ക് ഞാൻ ഇതിലേക്ക് എങ്ങനെയോ ആക്സ്മികമായി പെട്ട് പോയതാണ്. അതാണ് നാം കണ്ടെത്താൻ പോകുന്നത്. എന്റെ ഒറിജിനൽ പാസ്പോർട്ട്, ഞാൻ ആരെന്ന ഐഡന്റിറ്റി, സർവോപരി എന്നെ കൊല ചെയ്യാൻ ശ്രമിച്ചവരെ കണ്ടെത്തണം എന്ന എന്റെ വാശി.., ഇതെല്ലാമാണ് എന്റെ ഈ യാത്രയെ നയിക്കുന്നത്.

നിങ്ങളിപ്പോൾ ഒരു അസ്സൽ ചാരന്റെ ബുദ്ധി വൈഭവം പ്രകടിപ്പിക്കുന്നു. മെഡിക്കൽ സയൻസിന് ഇതൊരു അദ്ഭുതമാണ്. എന്റെ ചികിത്സയിൽ കഴിഞ്ഞ നിങ്ങളും, ധീരവും, പൊടുന്നനെയുമുള്ള തീരുമാനങ്ങളിലൂടെ എന്നേയും കൂട്ടി ഇപ്പോൾ: നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണ യാത്രയുമായി നടക്കുന്ന നിങ്ങളും എനിക്ക് അദ്ഭുതം ഉളവാക്കുന്നു. സത്യത്തിൽ എനിക്ക് തോന്നുന്നത്, നിങ്ങൾക്ക് കഴിഞ്ഞ കാല ഓർമകളിലെ നഷ്ട്ടങ്ങൾ ഒഴിച്ചാൽ ആബ്സല്യൂട്ട്ലീ നിങ്ങളൊരു പെർഫെക്ട് പോരാളിയാണെന്നാണ്.

ആന്യ പറഞ്ഞതിൽ സത്യമുണ്ടെങ്കിലും, അവളുടെ ശബ്ദത്തിലെ ആരാധനയെ ഞാൻ വെറുമൊരു ചിരി കൊണ്ട് അവഗണിച്ചു വിട്ടു.

********************************************************************************

പിറ്റേന്ന്  തന്നെ  ഞങ്ങൾ -ഞാനും, ആന്യയും- ഹെയ്റ്റി വിട്ടു.


********************************************************************************



Sofia
Bulgaria

ശനി
06. 25 P.M.

Vasil Levski National Stadium

IAAF  [ 2*]   സംഘടിപ്പിക്കുന്ന
രാജ്യാന്തര അത്‌ലറ്റിക് മീറ്റ് നടക്കുകയാണവിടെ.

മൈതാനത്തെ ചുറ്റി 200 മീറ്റർ  സ്പ്രിന്റ് ഇനം ആരംഭിക്കാൻ തുടങ്ങുകയായിരുന്നു അപ്പോൾ. മൈതാന മധ്യത്ത് ഹർഡിൽ മത്സരം കഴിഞ്ഞതിന്റെ അടയാളങ്ങൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്.
200 മീറ്റർസ്പ്രിന്റിനായി  ഉസൈൻ ബോൾട്ട്, അസഫ പവൽ, യോഹാൻ ബ്ലേക്ക് തുടങ്ങി വമ്പൻ താര നിര ട്രാക്കിൽ വാം അപ്പ് നടത്തുന്നുണ്ട്.

വി ഐ പി ഗാലറിയിൽ പഴയ വസന്തം മരിയൻ ജോൺസ്, ഇയാൻ തോർപ്പ് തുടങ്ങിയവർ സെലിബ്രിറ്റികളായി മത്സരം തുടങ്ങുന്നത് കാത്തിരിക്കുന്നു. ആൾക്കൂട്ടത്തില് രണ്ടുപേരായി ഞാനും ആന്യയും സീറ്റുകളിൽ അമർന്നപ്പോൾ ഞങ്ങളുടെ അതേ നിരയിൽ, ഞങ്ങളിൽ നിന്ന് ഏകദേശം എട്ടാമതോ ഒൻപതാമതോ ആയി അയാൾ ഇരിപ്പുണ്ടായിരുന്നു.
ദിമിത്രി ബാരോസ് എന്ന റഷ്യക്കാരൻ മധ്യ വയസ്കൻ!
ഹെയ്റ്റിയിൽ, ഞങ്ങളുടെ കൈപ്പാടകലെ വെച്ച് സിറിയൻ ചാരനാൽ കൊല്ലപ്പെട്ട മിഖായേൽ ബാരോസിന്റെ ഇരട്ട സഹോദരൻ.

ഗാലറിയിലെ ആഡംബരച്ചെയറിലിരിക്കവേ അന്ന് പകൽ  അവിടെ നിന്ന് വാടകയ്ക്കെടുത്ത lamborghini gallardo യുടെ കീ ചെയിൻ, ആന്യ കൈ വിരൽത്തുമ്പിലിട്ട് വട്ടം ചുഴറ്റിക്കൊണ്ടിരുന്നു.

calvin klein ജീൻസും, thomas dean നിന്റെ ഓഫ് വൈറ്റ് ഷേർട്ടും, Audemars Piguet വാച്ചും,  Oakley സൺ ഗ്ലാസും, nikeഷൂവും അണിഞ്ഞ് കുറ്റിത്താടിയും അലസമായ മുടിയുമായിരുന്ന എന്നെ അൽപ്പ വസ്ത്ര ധാരിണികളായ ബൾഗേറിയൻ യുവതികൾ പാളി നോക്കുന്നുണ്ടായിരുന്നു.

dylan & george ജീൻസും, 410 bc ടി ഷേർട്ടും,  Omega വാച്ചും, Prada സൺ ഗ്ലാസും, Prada യുടെ തന്നെ മെറ്റൽബ്ലാക്ക് ഹാഫ്ഷൂവും അണിഞ്ഞ്, ആന്യ അതി സുന്ദരിയായി എന്റെ സമീപത്ത്, ജനക്കൂട്ടത്തിന്റെ ആകർഷണ വലയത്തിൽ തിളങ്ങിയിരുന്നു. അവളുടെ ശരീരത്തിൽ നിന്നും Jovan Black  പെർഫ്യൂമിന്റെ മാസ്മരിക ഗന്ധം പ്രസരിച്ചു...

ദിമിത്രി ബാരോസ് ഫോൺ അറ്റന്റ് ചെയ്യുന്നത് ഞങ്ങൾ സാകൂതം വീക്ഷിച്ചു. അങ്ങേത്തലയ്ക്കലെ സംസാരം കേട്ടിട്ടാവാം അയാളുടെ മുഖത്ത് ഒരു നടുക്കത്തിന്റെ ചാല് കീറുന്നത് ഞങ്ങൾ കണ്ടു. സഹോദരന്റെ മരണ വിവരമാവാം അയാൾ വളരെ വൈകി അറിയുന്നതെന്ന് ഞങ്ങൾ ഊഹിച്ചു.
തുടർച്ചയായി മൂന്ന് തവണ അയാൾ ഫോൺ അറ്റന്റ് ചെയ്തു.
ദിമിത്രി ബാരോസ് അതു വരെ കണ്ട ആളല്ലാതായി.
അയാളുടെ മുഖത്ത് അസ്വസ്ഥതയുടെ വിവിധ ഭാവങ്ങൾ നിഴലിട്ടു.

ഈ സമയത്ത് മൈതാനത്തെ വലിയ സ്ക്രീനിൽ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആവേശഭരിതരായ ജനക്കൂട്ടം ഗാലറികളിൽ നാലുപാടും എഴുനേറ്റു നിന്നു. തിരക്കും ഉന്മാദവും വർദ്ധിച്ചു. ദിമിത്രി ബാരോസ് ചാടി എഴുനേൽക്കുന്നതും അതിവേഗം പുറത്തേക്കെന്ന വണ്ണം നടക്കുന്നതും ഞങ്ങൾ കണ്ടു.

പെട്ടന്ന് തന്നെ കർമ്മ നിരതരായ ഞാനും ആന്യയും അയാൾക്കെതിരേ തിരക്കിലൂടെ നടന്നു.

സ്ക്രീനിൽ കൗണ്ട് ഡൗൺ അക്കങ്ങൾ തെളിഞ്ഞു മാഞ്ഞു.
10... 9... 8... 7... 6... 5...

ദിമിത്രി ബാരോസുമായി മുഖാമുഖം എത്തിയതും അയാളുടെ അടിവയറ്റിലേക്ക് പിസ്റ്റൾ അമർത്തിക്കൊണ്ട് ഞാൻ പുറത്തേക്ക് കണ്ണ് കാട്ടി. അയാൾ പതറിപ്പോയി.

ഗാലറിയിലെ ഉന്മാദാരവത്തെ അയാൾ ഒരു വേള വിസ്മരിച്ച് നിന്നു. അയാളുടെ മുഖത്ത് വിവിധ വർണ്ണങ്ങൾ നിറമാടി.

പൊടുന്നനെ അയാൾ എന്റെ കൈ തട്ടിമാറ്റിയിട്ട് ഗാലറിയുടെ താഴെ മൈതാനത്തേക്ക് ഊളിയിടാൻ തുടങ്ങി.

ഒന്ന് അമ്പരന്ന ഞാൻ അയാൾക്ക് പിറകേ ജനങ്ങളെ വകഞ്ഞ്  സാമാന്യം വേഗതയിൽ  അയാളെ പിന്തുടരാൻ തുടങ്ങി. എന്നിലേക്ക് തിരിഞ്ഞു നോക്കി മുന്നോട്ടാഞ്ഞ അയാൾ, നിമിഷം കൊണ്ട് അത്‌ലറ്റിക്  മത്സരം നടക്കുന്ന ട്രാക്കിലേക്ക് ഇറങ്ങി.
ഒട്ടൊരു നിമിഷം ഞാൻ സ്തബ്ദനായി!!!

സ്റ്റാർട്ടറുടെ ഗണ്ണിൽ നിന്ന് വെടിയൊച്ച മുഴങ്ങിയതും ഉസൈൻ ബോൾട്ടും, യോഹാൻ ബ്ലെക്കും, അസഫ പവലും ഓടാൻ ആരംഭിച്ചു. ജനക്കൂട്ടത്തിന്റെ ആരവം  പ്രകമ്പനം കൊണ്ടു. സ്റ്റേഡിയം കുലുങ്ങി.

ദിമിത്രി ബാരോസ് എന്തു ചെയ്യാൻ പോകുന്നു എന്ന് ഞാൻ ആലോചിച്ച് നിൽക്കവേ, നിമിഷ നേരം കൊണ്ട് അയാൾ ട്രാക്കിലേക്ക് കുതിച്ചിറങ്ങി.

ദിമിത്രി ബാരോസ് അവർക്കൊപ്പം അമിത വേഗത്തിൽ ട്രാക്കിലൂടെ ഓടി. ഞാൻ വിട്ടില്ല. ഗാലറിയുടെ മുന്നിരയ്ക്ക് തിരശ്ചീനമായി ഞാനും അതിവേഗത്തിൽ ഓട്ടം തുടങ്ങി.

ട്രാക്കിൽ പുറത്ത് നിന്നൊരാളെ കണ്ട് ജനക്കൂട്ടം
സ്റ്റേഡിയം അന്തം വിട്ടതായി പൊടുന്നനേ പരന്ന ഒരു ആശ്ചര്യ മുഴക്കത്തിന്റെ അനന്തമായ ശബ്ദ വീചികളിൽ നിന്ന് ഞാൻ മനസ്സിലാക്കി.

ഗാലറികളിലെ ഹർഷോൻമ്മാദത്തിന് പകരം, ട്രാക്കിൽ തീവ്രവാദിയെ കണ്ടതു പോലെ ജനക്കൂട്ടം ഒന്നടക്കം അലറി വിളിച്ചു.
ഓട്ടത്തിലായിരുന്ന കായിക താരങ്ങൾ നടുക്കത്തോടെ  ട്രാക്കിൽ നിന്ന് മൈതാനമധ്യത്തേക്ക് ഓടി ഒഴിയാൻ തത്രപ്പെട്ടു.

എന്റെ മുന്നിൽ നിസ്ചല ദ്രിശ്യങ്ങൾ പോലെ എന്തൊക്കെയോ നടക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്.

പെട്ടന്ന് എവിടെ നിന്നൊക്കെയോ ഒരു നൊറ് വിസിലുകൾ മുഴങ്ങി. സ്റ്റേദിയത്തിലെ ടെറർ അലർട്ട് സൈറൺ ചെവിക്കുള്ളിലേക്ക് ശബ്ദമായി പാനു വന്നു.

ഞാൻ നോക്കവേ ദിമിത്രി ബാരോസ് ഗാലറിയുടെ വലതു മൂലയിലെ ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി. പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നിറ തോക്കുകളുമായി ഗ്രൗണ്ടിലേക്ക് പാഞ്ഞിറങ്ങി. ആകാശത്ത്, ബൾഗേറിയൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിന്റെ കാറ്റാടി ശബ്ദം ഇരമ്പി. അസ്ത്ര പ്രജ്ഞരായ ജനക്കൂട്ടം ഓടുകയും തട്ടിത്തടഞ്ഞു വീഴുകയും മരണഭയത്താലെന്ന വണ്ണം അലർച്ച മുഴക്കുകയും ചെയ്തു.

ഞാൻ ആ ബഹളത്തിനിടയിലൂടെ ദിമിത്രി ബാരോസിനെ ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു.

ഞാൻ ഏകദേശം ദിമിത്രി ബാരോസിനടുത്തെത്തുകയും പൊലീസിന്റെ തോക്കുകൾ ഗർജിക്കുകയും ചെയ്തത് ഒരേ നിമിഷത്തിലാണ്.

ഒന്ന് നിന്ന്, തല ചരിച്ച് ഒരു ഉലച്ചിലോടെ ബാരൊസ് മലച്ചു വീണു.
നാശം എന്ന് എന്റെ വായിൽ നിന്ന് ശബ്ദം പുറത്തേക്ക് തെറിച്ചു. ജനക്കൂട്ടം പരക്കം പായുന്നതിനിടയിൽ നൊടിയിട കൊണ്ട് പഞ്ഞു ചെന്ന ഞാൻ, അയാളുടെ കീശയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ കയ്യിലാക്കി.

നിമിഷം കൊണ്ട് ഞാൻ ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു.
ഗാലറിയെ മിലിട്ടറി വലയം ചെയ്തു കൊണ്ടിരുന്നു....



********************************************************************************


- തുടരും -




_______________________________________________________________________
_______________________________________________________________________



1*
Pearl of Antilles  -
ഹെയ്റ്റിയിലെ ട്രഡീഷണൽ കുസിൻസിൽ പെട്ട പ്രത്യേക ഫുഡ്.

2*
IAAF
[International Association of Athletics Federations]

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിലേക്ക് പോകുക -
സിസിലിയാ കാസാ ആറ്

8 അഭിപ്രായങ്ങൾ:

  1. ബോൺ ......ലെഗസി...അൾടിമാറ്റം :)നന്നായിരിക്കുന്നു റിജോ ...തുടരൂ

    മറുപടിഇല്ലാതാക്കൂ
  2. ഇതിന്റെ ക്ലൈമാക്സ് ന്യൂയോര്‍ക്കില്‍ വെച്ച് മതി .. വാള്‍ സ്ട്രീറ്റില്‍ വെച്ചൊരു ഫയിറ്റ് ..ഫെട്രല്‍ റിസര്‍വ് കൊള്ള അടിക്കണം ..അവിടെ കേരള ഗവണ്മെന്റിന്റെ ട്രെഷറി പണിയണം .. ന്യൂയോര്‍ക്ക് സ്റോക്ക് എക്സ്ചെയിന്ജ് തകര്‍ക്കണം അവിടെ കൊച്ചിന്‍ സ്റോക്ക് എക്സ്ചെയിഞ്ഞിന്റെ ബോര്‍ഡ് വെക്കണം .. ഫയിട്ടൊക്കെ കഴിഞ്ഞു വില്ലനെ പിടിച്ചിട്ടു വിശ്രമ്മിക്കനായി ഹീറോയും ആണിയും കൂടെ ന്യൂ ജെര്സിയിലേക്ക് വരട്ടെ .. അപ്പോള്‍ ദൃശ്യ മോള്‍ അവര്‍ക്ക് കുടിക്കാന്‍ കാന്താരി ചതച്ചിട്ട സംഭാരം കൊടുക്കുന്നിടത്ത് വെച്ച് വേണം കഥ അവസ്സാനിക്കാന്‍ ...

    മറുപടിഇല്ലാതാക്കൂ
  3. junaith :
    താങ്ക്സ് ജുനൈദ് സാബ്.

    ദൃശ്യ- INTIMATE STRANGER :
    ദ്രിശ്യേ ഈ കമന്റിന് പഥികൻ കോപ്പീ റൈറ്റ് അനുവദിച്ചിട്ടുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  4. ദൃശ്യയുടെ കമന്റ് കലക്കി. എന്നാലും ഇത് അവിടെയൊന്നും തീര്‍കണ്ട നമ്മുടെ കൊച്ചിയില്‍ മതി. കൊച്ചി ഇപ്പോ പഴയ കൊച്ചി അല്ലലോ.

    ഒറ്റയിരിപ്പിനു നാലും, അഞ്ചും വായിച്ചു കഴിഞ്ഞു. അപസര്‍പ്പകന്‍ തന്നെ. കിടിലന്‍.

    മറുപടിഇല്ലാതാക്കൂ
  5. പതികനെ പോലെ ഉള്ള വിപ്ലവ കാരികള്‍ കോപ്പി യെ അനുകൂലിക്കില്ല..പണ്ട് കംബ്യൂട്ടര്‍ വന്നപ്പോഴും പതികന്‍ എതിര്‍ത്തിരുന്നു പിന്നെ "റൈറ്റ് " " റൈറ്റ് " എന്ന് പറയുന്നവരെ പതികാന് വളരെ ഇഷ്ടം ആണ്.. വൈ ദി വൈ ഞാന്‍ എന്റെ സ്വന്തം കീ ബോര്‍ഡ് കൊണ്ട് ടൈപ്പിയ കമന്റിനു പോളിട്റ്റ് ബ്യൂറോയുടെ കോപ്പി റൈറ്റ് വേണം എന്ന് പറയുന്നത് ഫെടരല്‍ നിയമത്തിനു എതിരല്ലേ അച്ചായാ ...?? ചൈനയിലും കേരളത്തിലും ഒക്കെ ഒരു പക്ഷെ അതൊക്കെ നടക്കും ഡെമോക്രാറ്റുകള്‍ കൊടി കുത്തി വാഴുന്ന ഇന്ത്യയില്‍ അത് നടപ്പില്ല ...

    മറുപടിഇല്ലാതാക്കൂ
  6. റിജോ ,
    ഈ കഥയിലെ നായികാനായകന്മാരുടെ accessories നു മാത്രം ഒരു വിമാനം ഇവരുടെ കൂടെ വേണം ല്ലോ ...
    ഇനി ഇതെവടെ അവസാനിപ്പിക്കും
    അവസാനം രിജോയെ അമ്മ സ്വപ്നത്തില്‍ നിന്നും വിളിച്ചുനര്തുന്ന ലൈന്‍ ആവില്ലല്ലോ ;)

    മറുപടിഇല്ലാതാക്കൂ

  7. SREEJITH NP :
    താങ്ക്സ്...



    Geo :
    ഹ്ഹ്ഹ്. എന്തായാലും അവസാനം ഇങ്ങനെയല്ല. എങ്ങനെയാണെന്ന് എനിക്ക് പോലും അറിയില്ല. ഹ്ഹ്

    മറുപടിഇല്ലാതാക്കൂ